സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്: ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണവില

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 10 ഓഗസ്റ്റ് 2023 (15:34 IST)
സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണവില. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 25 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ ഒരുപവന്‍ സ്വര്‍ണ്ണത്തിന്റെ വില 43760 രൂപയായി. ഗ്രാമിന് 5470 രൂപയാണ് വില. കഴിഞ്ഞമാസം പന്ത്രണ്ടാം തീയതിയാണ് സ്വര്‍ണ്ണവിലയില്‍ ഇത്രയും വലിയ ഇടിവ് ഉണ്ടായിരുന്നത്. കഴിഞ്ഞദിവസവും സ്വര്‍ണ്ണ വിലയില്‍ 80 രൂപ കുറഞ്ഞിരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ്ണവില ഇടിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :