ഗുരുവായൂര്‍ ദേവസ്വം ലോക്കറ്റ് വില്‍പ്പനയില്‍ 2.75 ലക്ഷത്തിന്റെ കുറവ്

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 21 ജൂലൈ 2021 (13:50 IST)
ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ദേവസ്വത്തിന്റെ ലോക്കറ്റ് വില്‍പ്പനയില്‍ 2.75 ലക്ഷത്തിന്റെ കുറവ് കണ്ടെത്തി. സ്വര്‍ണ്ണം, വെള്ളി ലോക്കറ്റുകള്‍ വിറ്റ വകയില്‍ ക്രമക്കേടുണ്ടെന്നു കണ്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് ദേവസ്വം ടെമ്പിള്‍ പൊലീസിന് പരാതി നല്‍കിയത്.

ഇതുമായി ബന്ധപെട്ടു രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോക്കറ്റ് വില്‍പ്പനയിലെ ലഭിച്ച തുക പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയിലാണ് കുറവ് കണ്ടത്. ബാങ്ക് അധികാരികള്‍ ഇതിനോട് അനുബന്ധിച്ചു നന്ദകുമാര്‍ എന്ന ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കുറവുവന്ന തുകയില്‍ പതിനാറു ലക്ഷം രൂപ ബാങ്ക് തിരിച്ചടച്ചിട്ടുണ്ട്.

ലോക്കറ്റ് വില്‍പ്പന സംബന്ധിച്ചുള്ള അഴിമതി അന്വേഷിക്കണം എന്ന് ക്ഷേത്ര രക്ഷാ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ദേവസ്വം ധനകാര്യ വിഭാഗം ഉദ്യോഗസ്ഥരും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ക്രമക്കേടിന് വഴിവച്ചതെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :