ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓണ്‍ലൈന്‍ വിവാഹബുക്കിങ് ഇന്നുമുതല്‍ ആരംഭിക്കും

ശ്രീനു എസ്| Last Modified വ്യാഴം, 15 ജൂലൈ 2021 (08:27 IST)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓണ്‍ലൈന്‍ വിവാഹബുക്കിങ് ഇന്നുമുതല്‍ ആരംഭിക്കും. നഗരസഭയില്‍ ടിആര്‍പി കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. നേരത്തേ കൊവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനും വിവാഹത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം ഇപ്പോള്‍ ക്ഷേത്ര ദര്‍ശനത്തിന് അനുമതി നല്‍കിയിട്ടില്ല.

അതേസമയം തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ടിനും അനുമതിയുണ്ട്. 15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്താനാണ് അനുമതിയുള്ളത്. കഴിഞ്ഞപ്രാവശ്യം ഒരു ആനയെ മാത്രമാണ് ആനയൂട്ടില്‍ പങ്കെടുപ്പിച്ചത്. സാധാരണ എഴുപതിലധികം ആനകളാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :