എ കെ ജെ അയ്യര്‍|
Last Modified ശനി, 10 ജൂലൈ 2021 (13:34 IST)
കൊച്ചി: ചികിത്സാ സഹായത്തിന്റെ പേരില്‍ നടത്തിയ തട്ടിപ്പില്‍ അമ്മയും മകളും പോലീസ് പിടിയിലായി. പാലാ ഓലിക്കല്‍
മറിയാമ്മ സെബാസ്റ്റിയന്‍ (59), മകള്‍ അനിത (29) എന്നിവരാണ് പോലീസ് പിടിയിലായത്. സമൂഹ മാധ്യമത്തിലൂടെ ആത്മീയതയുടെ നിറം ചേര്‍ത്താണ് ഇവര്‍ ചികിത്സാ സഹായത്തിനെന്ന പേരില്‍ തട്ടിപ്പു നടത്തി പണം കൈക്കലാക്കിയത്.
യഥാര്‍ത്ഥത്തില്‍ ഇടപ്പള്ളിയിലെ അമൃത ആശുപത്രിയില്‍ ഗുരുതരമായ രോഗം ബാധിച്ചു കിടക്കുന്ന ഒരു കൃസ്ത്യന്‍ പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുകയും അതില്‍ ഇവരുടെ അകൗണ്ട് നമ്പര്‍ നല്‍കുകയും ചെയ്തു. പണം വരാനും തുടങ്ങി.
എന്നാല്‍ ഈ സമയം അമൃതയില്‍ ഒരു ഡോക്ടര്‍ ഈ പ്രൊഫൈല്‍ കാണുകയും ഇതിലെ തട്ടിപ്പ് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് സമൂഹ മാധ്യമത്തിലെ അഡ്മിന് തന്നെ പരാതി നല്‍കി. വിവരം പോലീസില്‍ പരാതിയായി എത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
മറിയാമ്മ പാലായിലെ സഹകരണ ബാങ്ക് കാഷ്യറായിരുന്നപ്പോള്‍അവിടെ നിന്ന് മൂന്നു വര്ഷം മുമ്പ് പല തവണയായി അരക്കോടി രൂപ തട്ടിയെടുത്ത കേസിലും പ്രതിയാണ്.
ഇവരുടെ മകന്‍ അരുണ്‍ പാലായിലെ ഒരു ബാങ്കിന്റെ ഇ.ടി.എം ക്യാഷ് ഡിപ്പോസിറ്
മെഷീനില്‍ കള്ളനോട്ടു നിക്ഷേപിച്ചതിനു പിടിയിലായിരുന്നു.