അനുബന്ധ വാര്‍ത്തകള്‍
- ചികിത്സാ തട്ടിപ്പ്: അമ്മയും മകളും അറസ്റ്റില്‍
- യുവതികളെ ഉപയോഗിച്ച് ഹണി ട്രാപ്പ്: രണ്ട് പേര് അറസ്റ്റില്‍
- കോവിഡ് ബാധിച്ചു മരിച്ചു എന്ന വ്യാജേന അഗതി മന്ദിരത്തിലെ കുട്ടികളെ വില്‍പ്പന നടത്തി
- മൂന്നു സുഹൃത്തുക്കളെ തമ്മില്‍ അറിയിക്കാതെ വിവാഹം കഴിച്ച യുവതിക്ക് 11 വര്‍ഷത്തെ തടവുശിക്ഷ
- സ്വകാര്യ സ്കൂളിന് എയ്ഡഡ് പദവി വാഗ്ദാനം ചെയ്ത നാലരക്കോടി തട്ടിയെടുത്തു
വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ഒന്നരക്കോടി തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
കട്ടപ്പന: ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്തു ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ അഞ്ചാം പ്രതിയായ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയ മാളിയേക്കല്‍ മുഹമ്മദ് ഓനാസിസ് ആണ് പിടിയിലായിലായത്.
2019 മുതല്‍ ഇടുക്കി സ്വദേശികള്‍ ഉള്‍പ്പെടെയുള്ള 27 പേരില്‍ നിന്ന് ആറംഗ സംഘമാണ് പണം തട്ടിയെടുത്തത്. കട്ടപ്പന പൂതക്കുഴി ലിയോ എന്നയാള്‍ മുഖേന പണം തട്ടിയ കേസ് ധര്‍മ്മടം ഉള്‍പ്പെടെ അഞ്ചു പോലീസ് സ്‌റേഷനുകളിലായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അകെ ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്.
കേസിലെ ഒന്നാം പ്രതി ചേര്‍ത്തല സ്വദേശിനി വിദ്യ പയസ് ദിവസങ്ങള്‍ക്ക് മുമ്പ് ബംഗളൂരുവില്‍ നിന്ന് പോലീസ് പിടിയിലായിരുന്നു. മറ്റു രണ്ട് പേരെ കൂടി മുമ്പ് പോലീസ് വലയിലായിട്ടുണ്ട്. കേസിലെ മറ്റു രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.
ഇപ്പോള്‍ പിടിയിലായ മുഹമ്മദിനെ ദുബായില്‍ നിന്ന് പഞ്ചാബിലെ ജലന്ധറില്‍ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. മുഹമ്മദിനെ പിടികൂടാനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു കണ്ണൂര്‍ സബ് ജയിലില്‍ അടച്ചു.
അടുത്ത ലേഖനം