1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. guest worker on lockdown

ആലപ്പുഴ ജില്ലയില്‍നിന്നും മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികള്‍ ഉടന്‍ വിവരം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

Lockdown
ആലപ്പുഴ ജില്ലയില്‍നിന്നും മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികള്‍ ഉടന്‍ വിവരം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പേര്, സ്വദേശത്തെ പൂര്‍ണ മേല്‍വിലാസം, ജില്ല, സംസ്ഥാനം ഫോണ്‍ നമ്പര്‍, ആലപ്പുഴ ജില്ലയില്‍ എത്തിയത് എന്തിന്, ഇവിടുത്തെ വിലാസം, എന്നിവ 0477 2239040 എന്ന ഫോണ്‍ നമ്പരില്‍ നല്‍കണം. [email protected] എന്ന ഈ മെയില്‍ വിലാസത്തിലും വിവരങ്ങള്‍ അയയ്ക്കാം.
 
അതേസമയം തൃശൂര്‍ജില്ലയിലുള്ള നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന അതിഥിതൊഴിലാളികളുടെ വിവരശേഖരം എടുക്കുന്ന സംവിധാനം നേരത്തേ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം ജില്ലാ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലോ  അടിയന്തിരമായി അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ഈ മാസം 15നു മുന്‍പ് അതിഥിതൊഴിലാളികളെ നാട്ടിലെത്തിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
അടുത്ത ലേഖനം
24 മണിക്കൂറിനിടെ 9,983 പുതിയ കേസുകൾ, മരണം 7000 കടന്നു, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,56,611