24 മണിക്കൂറിനിടെ 9,983 പുതിയ കേസുകൾ, മരണം 7000 കടന്നു, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,56,611

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 8 ജൂണ്‍ 2020 (10:30 IST)
ഡൽഹി: തുടർച്ചയായ നാലാം ദിവസവും രജ്യത്ത് 10000 നടുത്ത് കൊവിഡ് ബാധിതർ, കഴിഞ്ഞ 24 മണിക്കൂറീടെ 9,983 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു.
2,56,611 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 206 പേർ മരിച്ചു. ഇതോടെ കൊവിഡ് മരണങ്ങൾ 7,135 ആയി.

1,25,381 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,24,095 പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 85,975 ആയി ഉയർന്നു, 31,667 പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 1,08,048 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ടെസ്റ്റ് ചെയ്തത്. 47,74,343 സാംപിളുകൾ രാജ്യത്ത് ഇതേവരെ പരിശോധനയ്ക്ക് വിധേയമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :