സർക്കാർ ജോലി ലഭിയ്ക്കാൻ മൂത്ത മകൻ അച്ഛനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, കൂട്ടുനിന്ന് അമ്മയും ഇളയ മകനും

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 8 ജൂണ്‍ 2020 (10:12 IST)
സർക്കാർ ജോലി ലഭിയ്ക്കുന്നതിനായി അച്ഛനെ കഴിത്തുഞെരിച്ച് കൊലപ്പെടുത്തി 25 കാരനായ മകൻ. തെലങ്കാനയിലെ കോതൂർ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം. അമ്മയുടെയും ഇളയ സഹോദരന്റെയും അനുവാദത്തോടെയായിരുന്നു കൊലപാതകം. സംഭവത്തീൽ 25കാരനായ മകനെയും ഇളയ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അമ്മ ഒളിവിലാണ്. മെയ് 26ന് ഉറങ്ങുന്നതിനിടെ 55കാരനായ അച്ഛനെ കഴുത്തിൽ തോർത്ത് മുറുക്കി 25 കാരൻ കൊലപ്പെടുത്തുകയായിരുന്നു.

ഹൃദയാഘതത്തെ തുടർന്നാണ് പിതാവ് മരിച്ചത് എന്നാണ് ഇവർ ബന്ധുക്കളോടും അയൽക്കാരോടും പറഞ്ഞിരുന്നത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയതോടെ ശ്വാസം‌മുട്ടിയാണ് മരണം എന്ന് വ്യക്തമായി. ഇതോടെ 25കാരനായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. സർക്കാർ ജോലി ലഭിയ്ക്കുന്നതിനായി അമ്മയുടെയും ഇളയ സഹോദരന്റെയും സമ്മതത്തോടെയാണ് അച്ഛനെ കൊലപ്പെടുത്തിയത് എന്ന് യുവാവ് കുറ്റസമ്മതം നടത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :