പൊലീസ് സ്റ്റേഷനില്‍ ടിക് ടോക്ക്; യുവാക്കള്‍ വീണ്ടും അറസ്റ്റില്‍

ശ്രീനു എസ്| Last Updated: തിങ്കള്‍, 8 ജൂണ്‍ 2020 (09:15 IST)
പൊലീസ് സ്റ്റേഷനില്‍ ടിക് ടോക്ക് വീഡിയോ ചെയ്ത യുവാക്കള്‍ വീണ്ടും അറസ്റ്റിലായി. സല്‍മാന്‍ പത്താന്‍ ആരിഫ് ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇരുവരെയും അറസ്റ്റുചെയ്ത് വഡോദരയിലെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ഇവിടെ വച്ച് ടിക് ടോക്ക് വീഡിയോ ചെയ്യുകയും സോഷ്യല്‍ മീഡിയകളില്‍ ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇവര്‍ വീണ്ടും അറസ്റ്റിലാകുന്നത്.

പൊലീസ് സ്റ്റേഷനുള്ളില്‍ അനധികൃതമായി വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :