വാക്കുപാലിച്ച് എംഎൽഎ; നവമണലൂർ സാഹിത്യോത്സവം ഇന്ന് മുതൽ
ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ വെച്ചാണ് ഉദ്ഘാടനം
തിരഞ്ഞെടുപ്പിന് മുൻപ് മണ്ഡലത്തിനു നൽകിയ വാക്ക് പാലിച്ച് എംഎൽഎ പ്രൊഫ. സി.രവീന്ദ്രനാഥ്. മണലൂർ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള നവ മണലൂർ ആശയത്തിനു തുടക്കം. ഇതിന്റെ ഭാഗമായുള്ള നവമണലൂർ സാഹിത്യോത്സവം ഇന്ന് മുതൽ നടക്കും.
ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ വെച്ചാണ് ഉദ്ഘാടനം. ആദ്യഘട്ടമായി 22, 23, 24 തിയതികളിൽ മണലൂർ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ തൈക്കാടുമായി നവമണലൂർ സാഹിത്യോത്സവം സംഘടിപ്പിക്കും.
ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി കഥാ, കവിതാരചന, പുസ്തകാസ്വാദനം എന്നിവയാണ് ആദ്യഘട്ടമായി ഉള്ളത്. പഞ്ചായത്ത് തലത്തിൽ കുട്ടികളുടെ രചനകൾ സമാഹരിച്ച് പ്രസിദ്ധീകരിക്കും. തുടർന്ന് പ്രതിമാസ രചനാപരിശീലന ശിൽപ്പശാലകൾ നടത്തും. പ്രാഥമിക സാഹിത്യോത്സവത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഫൈനൽ സാഹിത്യോത്സവം സെപ്റ്റംബർ 12, 13 തിയതികളിൽ നടക്കും.
