അനുബന്ധ വാര്‍ത്തകള്‍
- നിയന്ത്രിത ആക്രമണത്തിൽ നിന്നും മാറി റഷ്യ, ആശുപത്രികളിലും പുനരധിവാസ കേന്ദ്രങ്ങളിലും ഷെല്ലാക്രമണം
- ജനറല്‍ ആശുപത്രിയില്‍ കമ്പ്യൂട്ടര്‍ കേടായെന്ന് തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി
- രണ്ടുവയസ്സുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം: തലയിൽ ഗുരുതര പരിക്കുമായി ആശുപത്രിയിൽ
- പുലര്‍ച്ചെ മൂന്ന് മണിക്ക് ഹൃദയത്തില്‍ വല്ലാത്ത അസ്വസ്ഥത; ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ മരണം
- ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണമെന്ന് ഐഎംഎ
ചൂലെടുത്ത് തറ തൂത്തുവാരി ഗണേഷ് കുമാര്‍, ആശുപത്രി ജീവനക്കാര്‍ക്ക് ലജ്ജ തോന്നാന്‍ വേണ്ടിയെന്ന് എംഎല്‍എ
സര്‍ക്കാര്‍ ആശുപത്രിയിലെ പരിസരം വൃത്തിഹീനമായി കിടക്കുന്നത് ശ്രദ്ധയില്‍പെട്ട ഗണേഷ് കുമാര്‍ എംഎല്‍എ മിന്നല്‍ പരിശോധന നടത്തി.
ആശുപത്രിയും പരിസരവും ഒട്ടും വൃത്തി ഇല്ലെന്ന് ആദ്യകാഴ്ചയില്‍ തന്നെ മനസ്സിലാക്കിയ എംഎല്‍എ ചൂലെടുത്ത് സ്വയം വൃത്തിയാക്കാന്‍ തുടങ്ങി.
വാങ്ങുന്ന ശമ്പളത്തോട് അല്‍പ്പമെങ്കിലും കൂറ് കാണിക്കണ്ടേയെന്ന് ഗണേഷ് കുമാര്‍ ആശുപത്രി ജീവനക്കാരോട് ചോദിച്ചു. അവിടത്തെ ജീവനക്കാര്‍ക്ക് ലജ്ജ തോന്നാന്‍ വേണ്ടി തന്നെയാണ് തറ വൃത്തിയാക്കിയത് എന്ന് എംഎല്‍എ പറഞ്ഞു.
ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച ആശുപത്രിയിലാണ് ഗണേഷ് കുമാര്‍ എത്തിയത്. ഉദ്ഘാടനത്തിനായി സജ്ജമായ തലവൂരിലെ ആയുര്‍വേ ആശുപത്രിയുടെ പരിസരം ഒട്ടും വൃത്തിയില്ല.ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി എത്തും മുന്‍പ് എല്ലാം വൃത്തിയാക്കണമെന്നും, ഇല്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം ജീവനക്കാരോട് പറഞ്ഞു.