അനുബന്ധ വാര്‍ത്തകള്‍
- ഡി ജി പി ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ 50.33 ഏക്കർ ഭൂമി ആദായ നികുതി വകുപ്പ് കണ്ടുകെട്ടുന്നു; ബിനാമി ഇടപാടെന്ന് കണ്ടെത്തൽ
- ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ച് ഭർത്താവിന്റെ ക്രൂരത ; യുവതി അതീവ ഗുരുതരാവസ്ഥയിൽ
- ഇന്ത്യയിൽ നിർമ്മിച്ച എഞ്ചിൻ രഹിത ഹൈസ്പീഡ് ‘ട്രെയിൻ 18‘ പരീക്ഷണ ഓട്ടത്തിനൊരുങ്ങുന്നു
- ‘ഇവള്‍ക്കു വേണ്ടിയാണ് ഞാന്‍ ജീവിച്ചത്, നീയെടുത്ത എന്റെ കുഞ്ഞിന്റെ ജീവൻ തിരിച്ച് തന്നിട്ട് പോയാൽ മതി’- പൊന്നോമനയുടെ മരണത്തില്‍ നെഞ്ച് തകര്‍ന്ന് അമ്മ
- പേ ടി എമ്മിന് കടുത്ത വെല്ലുവിളി; ഓൺലൈൻ പണമിടപാട് രംഗത്ത് ആധിപത്യം സ്ഥാപിക്കാൻ ജിയോ പെയ്മെന്റ് ബാങ്ക്
സ്ത്രീകൾ സോയ കഴിച്ചാൽ ?
നിറയെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ആഹാര പദാർത്ഥമാണ് സോയാബീൻ. സ്ത്രീകളിൽ ഇത് കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണങ്ങൾ ചെറുതല്ല എന്നാണ് വിവിധ പഠനങ്ങൾ തെളീയിച്ചിട്ടുള്ളത്. സ്ത്രീകളിലെ വന്ധ്യത അകറ്റാൻ പോലും സോയാബീന് പ്രത്യേക കഴിവുണ്ട്.
പി സി ഒ ഡി അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് ബാധിച്ചവര്‍ക്ക് സോയ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. 70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്കു കാരണം പി സി ഒ ഡി ആണ്. ഇത് നിയന്ത്രിക്കാൻ സോയാബീൻ ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും.
സോയാച്ചെടിയില്‍ അടങ്ങിയിരിക്കുന്ന പ്ലാന്റ് ബേസ്ഡ് ഈസ്ട്രജന്‍ ആണ് ഐസോഫ്ലേവനുകള്‍ ഹൃദ്രോഗം, അർബുദം എന്നീ അസുഖങ്ങളെ തടയാൻ സോയയിലെ ഈ പദാർത്ഥത്തിന് കഴിവുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറംതള്ളാനും സോയ ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും.