പേ ടി എമ്മിന് കടുത്ത വെല്ലുവിളി; ഓൺലൈൻ പണമിടപാട് രംഗത്ത് ആധിപത്യം സ്ഥാപിക്കാൻ ജിയോ പെയ്മെന്റ് ബാങ്ക്

Sumeesh| Last Updated: ബുധന്‍, 24 ഒക്‌ടോബര്‍ 2018 (17:21 IST)
മുംബൈ: രജ്യത്ത് ടെലികോം രംഗത്ത് മികച്ച നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ജിയോ ഡിജിറ്റൽ പണമിടപാട് രംഗത്തെക്ക് ചുവടുവക്കുന്നു. ജിയോ ആരംഭിച്ചതിന് സമാനമായി ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകൾ നൽകിയാവും ജിയോ പെയ്മെന്റ് ബാങ്ക് രംഗപ്രവേശം നടത്തുക എന്നാണ് റിപ്പോർട്ടുകൾ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്നണ് ജിയോ പെയ്മെന്റ് ബാങ്ക് പ്രവർത്തിക്കുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജീവനക്കാര്‍ക്കിടയില്‍ ജിയോ പേയ്മെന്റ് ബാങ്കിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

ജിയോയുടെ രണ്ടാം പാദ പ്രവര്‍ത്തനഫലം പുറത്തുവിടുന്നതോടൊപ്പം പേയ്മെന്റ് ബാങ്കിന്റെ പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എയർടെല്ലിനും പേ ടി ഏമ്മിനും കടുത്ത മത്സരം തന്നെ സൃഷ്ടിക്കാനാണ് കിയോ പെയ്മെന്റ് ബാങ്ക് ലക്ഷ്യമിടുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :