Sumeesh|
Last Updated:
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (18:38 IST)
മലപ്പുറം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി. നിലമ്പൂര്‍ പോത്തുകല്ലിലാണ് സംഭവം ഉണ്ടായത്. കവളപ്പറ കോളനിയിലെ ശങ്കരൻകുട്ടി
ഭാര്യ സിന്ധുവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ സിന്ധു കോഴിക്കോട് മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ശങ്കരങ്കുട്ടി സ്ഥിരമായി ഭാര്യ സിന്ദുവുമായി വഴക്കിടാറുണ്ട്. ഇത്തരമൊരു വഴക്കാണ് കൊലപാതക ശ്രമത്തിലെത്തിയത്. സിന്ധുവിനെ വീടിനകത്താക്കി വാതിലടച്ച് ഇയാൾ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം പുറത്തേക്കോടിയ സിന്ധുവിനെ നാട്ടുകാരാണ് നിലമ്പുർ ആശുപത്രിയിലെത്തിച്ചത്. നില അതീവ ഗുരുതരമായതോടെ ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൽ ശങ്കരൻകുട്ടിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കോഴിക്കോട് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. മുൻപും ശങ്കരന്‍കുട്ടി ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളതായി പോലിസ് പറഞ്ഞു.