1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. National strick news

കേരളത്തിലും പശ്ചിമബംഗാളിലും പണിമുടക്ക് ഹര്‍ത്താലിന് സമം

National Strick
കേരളത്തിലും പശ്ചിമബംഗാളിലും പണിമുടക്ക് ഹര്‍ത്താലിന് സമമായി. ഇന്ന് അര്‍ധരാത്രിവരെയാണ് പണിമുടക്കുള്ളത്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. ആശുപത്രി, ടൂറിസം, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
 
ദേശിയതലത്തിലെ പത്തു തൊഴിലാളി സംഘടനകള്‍ക്കൊപ്പം സംസ്ഥാനത്തെ 13 സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. 
കേന്ദ്ര ട്രേഡ് യൂനിയനുകളും, പൊതുമേഖലാ ജീവനക്കാരുടെ ഫെഡറേഷനുകളും, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ഒന്നിച്ചാണ് പണിമുടക്കുന്നത്.
അടുത്ത ലേഖനം
റോഡുകൾ മണ്ണിട്ടുമൂടി, അതിർത്തി അടച്ചു, മെട്രോ സർവീസുകൾ വെട്ടിച്ചുരുക്കി; കർഷകരുടെ ഡൽഹി ചലോ മാർച്ച് തടയാൻ വമ്പൻ സന്നാഹങ്ങൾ, വീഡിയോ