എ കെ ജെ അയ്യര്‍|
Last Updated:
ബുധന്‍, 11 നവംബര്‍ 2020 (15:28 IST)
കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് നടത്താനായി ആളുകള്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് ഇപ്പോള്‍ രസകര മായിരിക്കുകയാണ്. സ്വര്‍ണ്ണം മിശ്രിത രൂപത്തിലായാണ് ഇപ്പോള്‍ പലരും കടത്തിക്കൊണ്ടു വരുന്നത്. എങ്കിലും കസ്റ്റംസ് ജാഗരൂഗരാണിപ്പോള്‍. ഏതെങ്കിലും തരത്തില്‍ പിടിവീഴും.
എന്നാല്‍ കണ്ണൂര്‍ വിമാനത്തവാളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണ ചോക്ലേറ്റാണെന്നതാണ് രസകരം. മുള്ളേരി സ്വദേശിയായ മുഹമ്മദ് അനധികൃതമായി കടത്തി കൊണ്ടുവന്ന സ്വര്‍ണ്ണ ചോക്ലേറ്റുകളുടെ വില 9.19 ലക്ഷം രൂപയാണ്. വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞാണ് ചോക്ലേറ് രൂപത്തിലുള്ള സ്വര്‍ണ്ണം കൊണ്ടുവന്നത്.