1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Karippur Aerodrome gold-smuggling

കരിപ്പൂരില്‍ എട്ടു ലക്ഷത്തിന്റെ സ്വര്‍ണ്ണവേട്ട

Karippur
കോഴിക്കോട്: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കൊണ്ടുവന്ന എട്ടു ലക്ഷം രൂപ വിലയുള്ള സ്വര്‍ണ്ണം പിടിച്ചു. ഇതിനൊപ്പം മുപ്പതിനായിരം രൂപയുടെ സിഗരറ്റും പിടികൂടി. കാസര്‍കോട് സ്വദേശി മുഹമ്മദ് റഫീഖ് എന്നയാളില്‍ നിന്നാണ് ഇത് പിടികൂടിയത്.
 
ഷാര്‍ജയില്‍ നിന്‍ എയര്‍ അറേബ്യാ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. ഹാന്‍ഡ് ബാഗിനുള്ളിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്. അതെ സമയം സിഗരറ്റു ബാഗേജിനുള്ളിലും. എയര്‍ കസ്റ്റംസ് അധികാരികള്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടിച്ചത്. 
അടുത്ത ലേഖനം
രാജ്യത്ത് കൊവിഡ് ബാധിതർ 78 ലക്ഷത്തിലേയ്ക്ക്, 24 മണിക്കൂറിനിടെ 54,366 പേർക്ക് രോഗബാധ, 73,979 രോഗമുക്തർ