ഒരു കോടിയുടെ സ്വർണ്ണം പൂശിയ വസ്ത്രങ്ങളുമായി യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ബുധന്‍, 22 ഫെബ്രുവരി 2023 (21:29 IST)
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിൽ വിദേശത്തു നിന്ന് വന്നിറങ്ങിയ യുവാവിനെ ഒരുകോടിയുടെ സ്വർണ്ണം പൂശിയ വസ്ത്രങ്ങളുമായി യുവാവിനെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങിയ മുഹമ്മദ് സഫ്വാൻ എന്ന 37 കാരനാണ് പോലീസ് പിടിയിലായത്.

കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾ ധരിച്ച പാന്റ്സിലും ബനിയനിലും മറ്റും ഉള്ഭാഗത്തായാണ് സ്വർണ്ണമിശ്രിതം തേച്ചുപിടിപ്പിച്ചത്.

സ്വർണ്ണം തേച്ചുപിടിപ്പിച്ച വസ്ത്ര ഭാഗങ്ങൾ 2.205 കിലോഗ്രാമുണ്ട്. ഇതിൽ നിന്ന് സ്വർണ്ണം വേര്തിരിച്ചെടുക്കും. ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :