പാതയോരത്തെ കിണറ്റിൽ അജ്ഞാത മൃതദേഹം

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2023 (19:58 IST)
കാസർകോട്: കാസർകോട് നഗരത്തിലെ കറന്തക്കാട് അശ്വനി നഗറിലെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നാല്പത്തഞ്ചു വയസു തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് ദുർഗന്ധം ഉണ്ടായതോടെ വീട്ടുകാർ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. വലകൊണ്ടു മൂടിയ നിലയിലായിരുന്നു കിണർ എങ്കിലും കിണറ്റിനു മുകളിലെ വല നീങ്ങിയ നിലയിലായിരുന്നു. വെള്ള ഷർട്ടും കറുത്ത പാന്റ്സും ധരിച്ചിട്ടുണ്ട്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :