1.17 കോടിയുടെ സ്വർണ്ണവുമായി യുവതി പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 26 മെയ് 2023 (17:43 IST)
കോഴിക്കോട്: വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു 1.17 കോടിയുടെ സ്വർണ്ണവുമായി വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നമംഗലം സ്വദേശി ഷബ്‌ന എന്ന മുപ്പത്തി മൂന്നുകാരിയാണ് എയർപോർട്ടിന് പുറത്തു വച്ച് പോലീസിന്റെ വലയിലായത്.

1884 ഗ്രാം സ്വർണ്ണ മിശ്രിത രൂപത്തിലായിരുന്നു വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :