1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold smuggling couple arrested

രണ്ടു കിലോ സ്വർണ്ണം ഒളിച്ചു കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ

Gold-Smuggling
മലപ്പുറം :  രണ്ടു കിലോയിലേറെ സ്വർണ്ണം ഒളിച്ചു കടത്താൻ ശ്രമിച്ച ദമ്പതികൾ കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീൻ - ഷമീന ദമ്പതികളാണ് പിടിയിലായത്.
 
ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇവർ 115 കോടി രൂപ വില വരുന്ന 2148 ഗ്രാം സ്വർണ്ണമാണ് വിവിധ രീതിയിൽ ഒളിപ്പിച്ചത്. ഇതിൽ 950 ഗ്രാം സ്വർണ്ണം ഷറഫുദ്ദീൻ ശരീരത്തിലെ രഹസ്യ ഭാഗത്തും 1198 ഗ്രാം ഷമീന ഉൾവസ്ത്രത്തിലുമാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു പിടിയിലായത്.  
 
കുട്ടികൾക്കൊപ്പം ദുബായ് സന്ദർശിച്ച ശേഷം മടങ്ങിവരവെയാണ് ഇവർ സ്വർണ്ണം കൊണ്ടുവന്നത്. ഇതിനു തൊട്ടുമുമ്പാണ് 117 കോടി രൂപ വിലവരുന്ന 1884 ഗ്രാം സ്വർണ്ണവുമായി കുന്നമംഗലം സ്വദേശിനി ഷബ്‌നയെ കരിപ്പൂരിൽ വച്ച് പോലീസ് പിടികൂടിയത്. 
അടുത്ത ലേഖനം
ഭാര്യയുടെ നഗ്നചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഭർത്താവ് അറസ്റ്റിൽ