എ കെ ജെ അയ്യർ|
Last Modified വ്യാഴം, 4 മെയ് 2023 (17:44 IST)
എറണാകുളം: കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ രണ്ടു യാത്രക്കാരിൽ നിന്ന് അനധികൃതമായി കൊണ്ടുവന്ന 1.4 കോടി രൂപ വിലവരുന്ന 3 കിലോഗ്രാമിലേറെ വരുന്ന സ്വർണ്ണം പിടികൂടി. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റുകൾ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ ദിവസം എയർ ഏഷ്യ വിമാനത്തിൽ കുലാലംപൂരിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് ഷഫീർ, എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ശരീഫ് എന്നിവരാണ് പിടിയിലായത്.
ഇതിൽ മുഹമ്മദ് ഷമീർ ക്യാപ്സൂൾ രൂപത്തിലാക്കി 1200 ഗ്രാം സ്വർണ്ണ മിശ്രിതവും ശരീരത്തിനുള്ളിൽ 585 ഗ്രാം സ്വർണ്ണം ജീൻസിൽ പ്രത്യേക അറകൾ ഉണ്ടാക്കി ഒളിപ്പിച്ചുമാണ് കൊണ്ടുവന്നത്. ക്യാപ്സൂൾ രൂപത്തിൽ ശരീഫ് 1255 ഗ്രാം സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചായിരുന്നു കൊണ്ടുവന്നത്.