അനുബന്ധ വാര്‍ത്തകള്‍
- വ്യാജ നിയമന ഉത്തരവ് നൽകി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിൽ
- പോക്സോ കേസ് പ്രതി വിമാനത്താവളത്തിൽ പോലീസ് പിടിയിലായി
- നെടുമ്പാശേരിയിൽ ഒരു കോടിയുടെ സ്വർണ്ണം പിടിച്ചു
- മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച നാടന്‍പാട്ട് കലാകാരന് പിടിയില്‍
- സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളുടേയും ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
നെടുമ്പാശേരിയിൽ ഒരു കോടിയുടെ സ്വർണക്കടത്തു പിടിച്ചു
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ മൂന്നു യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപയുടെ കള്ളക്കടത്തു സ്വർണ്ണം പിടികൂടി. പാലക്കാട് ചെർപ്പുളശേരി സ്വദേശി ഷറഫുദ്ദീൻ, പൊന്നാനി നരിപ്പറമ്പ് സ്വദേശി കുഞ്ഞിപ്പ, ഷിഹാബുദ്ദീൻ എന്നിവരാണ് സ്വർണ്ണവുമായി പിടിയിലായത്.
കുവൈറ്റിൽ നിന്ന് ജസീറ എയർലൈൻസ് വിമാനത്തിൽ എത്തിയ ഷറഫുദ്ദീൻ, ദുബൈയിൽ നിന്ന് ഫ്‌ളൈ ദുബായ് വിമാനത്തിൽ എത്തിയ കുഞ്ഞിപ്പ, ഷാർജയിൽ നിന്ന് എയർ അറേബ്യാ വിമാനത്തിൽ എത്തിയ ഷിഹാബുദ്ദീൻ എന്നിവരിൽ നിന്നായി അനധികൃതമായി കൊണ്ടുവന്ന രണ്ടു കിലോയോളം സ്വർണ്ണമാണ് പിടികൂടിയത്.
ഇതിൽ ഷറഫുദ്ദീൻ, കുഞ്ഞിപ്പ എന്നിവർ സ്വർണ്ണ മിശ്രിതം ക്യാപ്‌സൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. അതെ സമയം ഷിഹാബുദ്ദീൻ ആഭരണങ്ങളുടെ രൂപത്തിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്