പോക്സോ കേസ് പ്രതി വിമാനത്താവളത്തിൽ പോലീസ് പിടിയിലായി

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 25 ഫെബ്രുവരി 2022 (11:26 IST)

കൊച്ചി : പോക്സോ കേസ് പ്ര തി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായി. തിരുവനന്തപുരം
കല്ലുവിള
സ്വദേശി അജിംഷാ സലിം (24) ആണ് കൊച്ചി വിമാനത്താവളത്തിലെ എമിഗ്രെഷൻ വിഭാഗത്തിന്റെ പിടിയിലായത്.


കഴിഞ്ഞ ജനുവരി അഞ്ചാം തീയതി കിളിമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ ഇയാൾ സംഭവത്തിന് ശേഷം ഷാർജയിലേക്ക് കടന്നു. ഇപ്പോൾ വിദേശത്തു നിന്ന് മടങ്ങിയെത്തിയപ്പോഴാണ് പിടികൂടിയത്.

വ്യാഴാഴ്ച ഇൻഡിഗോ വിമാനത്തിൽ ഇയാൾ കൊച്ചിയിൽ ഇറങ്ങി. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചിൽ നോട്ടീസ് നൽകിയിരുന്നു. പിന്നീട് ഇയാളെ പൊലീസിന് കൈമാറി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :