1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Nedumbasery Go Air

നെടുമ്പാശേരിയിൽ ഒരു കോടിയുടെ സ്വർണ്ണം പിടിച്ചു

Gold
കൊച്ചി: കൊച്ചി നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അനധികൃതമായി കൊണ്ടുവന്ന ഒരു കോടി രൂപ വിലവരുന്ന സ്വർണ്ണം പിടിച്ചെടുത്തു. യുവതി ഉൾപ്പെടെ മൂന്നു പേരെ ഇതുമായി ബന്ധപ്പെട്ട അറസ്റ്റ് ചെയ്തു.

എയർ അറേബ്യാ വിമാനത്തിൽ ഷാർജയിൽ നിന്ന് കുടുംബ സമേതം എത്തിയ തൃശൂർ ചേലക്കര സ്വദേശിനി റഷീദ, ഗോ എയർ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം തെന്നല സ്വദേശി ഷെഫീഖ്, ഇതേ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി പള്ളിമണിയിൽ മഹാദേവനെന്നിവരാണ് പിടിയിലായത്.

വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് റഷീദ സ്വർണ്ണം കടത്തിയത്. ഇവരിൽ നിന്ന് 570 ഗ്രാം തൂക്കം വരുന്ന 28 ലക്ഷം രൂപയുടെ സ്വർണ്ണ മാലയാണ് പിടിച്ചത്. ഷെഫീഖ്, മഹാദേവൻ എന്നിവരിൽ നിന്നായി 75 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണവും പിടികൂടി.
അടുത്ത ലേഖനം
അച്ഛനും മകനും വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ