ആദ്യ കളികളിൽ അത് മനസിലാക്കാൻ സാധിച്ചില്ല, രുതുരാജിന്റെ കാര്യത്തിൽ തെറ്റുപറ്റിയെന്ന് ധോണി !

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 30 ഒക്‌ടോബര്‍ 2020 (12:09 IST)
ദുബായ്:‌ തുടരെ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി നേടിയ രുതുരാജ് ഗെയ്‌ക്വാദിന്റെ കഴിവ് നേരത്തെ തിരിച്ചറിയുന്നതിൽ പിഴവ് പറ്റിയെന്ന് സമ്മതിച്ച് ചെന്നൈ സൂപ്പർകിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി. രുതുരാജ് മികച്ച കളിയ്ക്കാരനാണ് എന്ന് നെറ്റ്സിലെ പരിശീലനത്തിൽനിന്നും വ്യക്തമായിരുന്നു എങ്കിലും കൊവിഡ് പൊസിറ്റീവ് ആയതോടെ കളത്തിൽ ഇത് കാണാനുള്ള അവസരം നഷ്ടമായി എന്ന് ധോണി പറയുന്നു.

'കോവിഡ്‌ പോസിറ്റിവായതോടെ 20 ദിവസം രുതുരാജിന്‌ നഷ്ടമായി. മികച്ച യുവതാരങ്ങളില്‍ ഒരാളാണ്‌ രുതുരാജ്‌. നിര്‍ഭാഗ്യം പ്രതിസന്ധി തീർത്തു എകിലും. രുതുരാജ്‌ ഈ സീസണ്‍ ഓര്‍മിയ്ക്കും. അധികം സംസാരിയ്ക്കാത്ത വ്യക്തിയാണ് രുതുരാജ്‌ എന്നതിനാൽ കൂടുതൽ ഇടപഴകാൻ സാധിയ്ക്കാതെ പോയതും കൂടുതല്‍ പ്രതിസന്ധി തീർത്തു. ചിലപ്പോൾ കളിയ്ക്കാരെ അളക്കുന്നതിൽ മനേജുമെന്റിന് പിഴവുപറ്റിയേക്കാം

ആദ്യ മത്സരങ്ങളിൽ രുതുരാജിനെ ഞങ്ങള്‍ ഇറക്കിയപ്പോഴെല്ലാം താരം പുറത്തായി. ആ പുറത്താവലിന് കാരണം സമ്മർദ്ദമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന്‌ തിരിച്ചറിയാൻ സാധിച്ചില്ല'. ധോണി പറഞ്ഞു, ആദ്യ മത്സരങ്ങളിൽ 0,5,0 എന്ന നിലയിലായിരുന്നു രുതുരാജിന്റെ സ്കോർ, എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളീൽ 65, 72 എന്നിങ്ങനെ സ്കോർ ചെയ്ത് ചെന്നൈയിൽ മിക്കച്ച പ്രകടനമാണ് രുതുരാജ് കാഴ്ചവച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :