തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുതിക്കുന്നു

ശ്രീനു എസ്| Last Modified ശനി, 3 ജൂലൈ 2021 (12:56 IST)
തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 35,440 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4430 രൂപയായിട്ടുണ്ട്. കഴിഞ്ഞമാസം സ്വര്‍ണത്തിന് 1680 രൂപയാണ് കുറഞ്ഞിരുന്നത്. രണ്ടുമാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞവിലയും കഴിഞ്ഞ മാസമായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ ഈമാസം ആരംഭിച്ചതോടെ സ്വര്‍ണം തിളങ്ങുന്നതാണ് കാണുന്നത്. ഡോളര്‍ ശക്തി പ്രാപിക്കുന്നത് സ്വര്‍ണവില ഇടിയാന്‍ കാരണമാകുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :