ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ചുഭീകരരെ അരിപ്പപോലെയാക്കി ഇന്ത്യന്‍ സൈന്യം

ശ്രീനു എസ്| Last Modified ശനി, 3 ജൂലൈ 2021 (12:18 IST)
ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ചുഭീകരരെ അരിപ്പപോലെയാക്കി ഇന്ത്യന്‍ സൈന്യം. പുല്‍വാമയിലെ ഹന്‍ജിന്‍ രാജ്‌പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഏറെ മണിക്കൂറുകള്‍ നീണ്ടുനിന്നു. ലഷ്‌കര്‍ പുല്‍വാമ ജില്ലാകമാന്‍ഡര്‍ നിഷാസ് ലോണിനെയാണ് സെന്യം കൊന്നത്.

അതേസമയം ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യുവരിച്ചു. സൈന്യം വധിച്ച ഒരു ഭീകരന്‍ പാക്കിസ്ഥാനിയാണെന്നാണ് വിവരം. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. ഭീകരരെ വധിച്ചത് വലിയ നേട്ടമാണെന്ന് ജമ്മുകശ്മീര്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :