ലൊക്കേഷന്‍ ഹണ്ടില്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, പുതിയ സിനിമയ്ക്ക് സമയമായി !

കെ ആര്‍ അനൂപ്| Last Modified ശനി, 3 ജൂലൈ 2021 (12:40 IST)

സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ശങ്കര്‍ പുതിയ ചെയ്യാനുള്ള ഒരുക്കത്തിലാണ്. അതിനായി ലൊക്കേഷനുകള്‍ കണ്ടുപിടിക്കാനുള്ള യാത്രയിലാണ് അദ്ദേഹം. വൈകാതെ തന്നെ പുത്തന്‍ സിനിമയെക്കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജയസൂര്യയുടെ നൂറാമത്തെ ചിത്രം സണ്ണി റിലീസിനായി കാത്തിരിക്കുകയാണ് രഞ്ജിത്ത് ശങ്കര്‍.ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് എത്തുന്ന സംഗീതജ്ഞന്റെ കഥയാണ് സണ്ണി പറയുന്നത്.താടി നീട്ടി വളര്‍ത്തി കണ്ണടയിട്ട് വേറിട്ട ലുക്കില്‍ ജയസൂര്യ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :