എന്റെ സിനിമകള്‍ ആര്‍ക്കും നഷ്ടം വരുത്തിയിട്ടില്ല:അടൂര്‍ ഗോപാലകൃഷ്ണന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 3 ജൂലൈ 2021 (08:58 IST)

അടൂര്‍ ഗോപാലകൃഷ്ണന് ഇന്ന് എണ്‍പതാം പിറന്നാള്‍. സ്വയംവരത്തിലൂടെ മലയാളം സിനിമയുടെ മേല്‍വിലാസം ആയ മനുഷ്യന്‍. താന്‍ സിനിമയെടുത്തില്ലെങ്കിലും ലോകത്ത് ഒന്നും സംഭവിക്കില്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞയാള്‍.സിനിമയോടും പെണ്ണുങ്ങളോടും ചേര്‍ന്നിരിക്കാന്‍ നമ്മളെ പഠിപ്പിച്ച അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകളിലേക്ക്.

എന്റെ സിനിമകള്‍ ആര്‍ക്കും നഷ്ടം വരുത്തിയിട്ടില്ലെന്നും നഷ്ടമുണ്ടാകരുതെന്നാണ് എന്നും ആഗ്രഹിച്ചതെന്നും അദ്ദേഹം പറയുന്നു.ഒരു നിര്‍മാതാവും പെരുവഴിയിലാകരുത്. ഞാന്‍ സിനിമയെടുത്തില്ലെങ്കിലും ലോകത്ത് ഒന്നും സംഭവിക്കാനില്ല. സിനിമയെടുക്കാന്‍ താല്‍പര്യവുമായി വരുന്ന ആളുകളോട് അടൂര്‍ ഗോപാലകൃഷ്ണന് ഒന്നേ പറയാനുള്ളൂ.
സിനിമ സാമ്പത്തികമായി വിജയിക്കുമെന്ന് യാതൊരു ഉറപ്പും തരാനാവില്ലെന്നാണ് അദ്ദേഹം പറയാറുള്ളത്. ഈ വാക്കുകള്‍ കേട്ട് പലരും മാറിയിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. അവാര്‍ഡ് പിടിച്ചുവാങ്ങാനാവില്ലല്ലോ. ഓടേണ്ട പടങ്ങള്‍ ചിലപ്പോള്‍ ഓടാതെയും വരുമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :