മിസ്റ്ററി ത്രില്ലറുമായി മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടുമെത്തുന്നു, പൃഥ്വിരാജിന്റെ ബ്രോ ഡാഡിക്ക് മുന്നേ ചിത്രീകരണം ആരംഭിക്കും

കെ ആര്‍ അനൂപ്| Last Modified ശനി, 3 ജൂലൈ 2021 (09:02 IST)

ദൃശ്യം2ന്റെ വലിയ വിജയത്തിനുശേഷം മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. മിസ്റ്ററി ത്രില്ലര്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിക്ക് മുന്നേ ചിത്രീകരണം ആരംഭിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്.
നേരത്തെ മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.

സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ജിത്തു ജോസഫ് പറഞ്ഞു. മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം റാം ഷൂട്ടിംഗ് പാതിവഴിയിലാണ്. വിദേശ രാജ്യത്ത് ചിത്രീകരിക്കേണ്ടതിനാല്‍ റാം ഇനിയും വൈകാനാണ് സാധ്യത.ലണ്ടന്‍, ഉസ്‌ബെക്കിസ്ഥാന്‍ ഷെഡ്യൂളുകളാണ് ചിത്രത്തിന് പൂര്‍ത്തിയാക്കാനുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :