1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold, Police, Theft, Crime

വീട്ടിൽ ചടങ്ങ് നടക്കവേ കവർച്ച; നഷ്ടപ്പെട്ടത് 21 പവൻ

സ്വകാര്യ ചടങ്ങിനിടെ 21 പവന്‍ നഷ്ടപ്പെട്ടു

സ്വർണം
വീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങിനിടെ വീട്ടുടമയുടെ 21 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. ആര്യനാട് പള്ളിവേട്ട കടുവാക്കുഴി എ എ മന്‍സിലില്‍ ലൈല എന്ന 40 വീട്ടിലായിരുന്നു കവര്‍ച്ച നടന്നത്.
 
വീട്ടില്‍ ഒരു ചടങ്ങ് നടക്കുകയായിരുന്ന നവം‍ബര്‍ 18, 19 തീയതികളില്‍ ഒരു ദിവസമാണ് ആഭരണങ്ങള്‍ നഷ്ടമായതെന്ന് അറിയുന്നു. 12 പവന്‍റെ മാല, 7 പവന്‍റെ വള, രണ്ടര പവന്‍റെ ബ്രേസ്‍ലെറ്റ് എന്നിവയാണു നഷ്ടപ്പെട്ടത്.
 
വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണമാണു നഷ്ടപ്പെട്ടത്. ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. പരാതിയെ തുടര്‍ന്ന് ആര്യനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.  
അടുത്ത ലേഖനം
അര്‍ണാബിന് പകരമെത്തുന്നത് ഒരു വമ്പന്‍ ‘പുലി’യാണ്; ടൈംസ് നൌവില്‍ പുതിയ നീക്കങ്ങള്‍!