1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold, Kondotti, Shukkoorali

ആഭരണം നിർമ്മിക്കാൻ നൽകിയ സ്വർണ്ണവുമായി കടന്ന ആൾ പിടിയിൽ

Gold
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ ജൂവലറിയിലേക്ക് ആഭരണം നിർമ്മിക്കാനായി നൽകിയ സ്വർണ്ണവുമായി മുങ്ങിയ ആളെ രാജസ്ഥാനിൽ നിന്ന് പിടികൂടി. പശ്ചിമ ബംഗാൾ ബർധമാൻ സ്വദേശി ഷുക്കൂറലി ഷെയ്ക്ക് എന്ന 38 കാരനാണ്‌ അറസ്റ്റിലായത്.

കഴിഞ്ഞ മെയ് രണ്ടിനാണ് കൊണ്ടോട്ടിയിലെ ആഭരണ നിർമ്മാണ ശാലയിൽ ജോലി ചെയ്യുന്ന ഷുക്കൂറലി 302 ഗ്രാം സ്വർണ്ണവുമായി മുങ്ങിയത്. രാജസ്ഥാനിലെ ജയ്പൂർ, അജ്മീർ എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു ഇയാൾ. 
അടുത്ത ലേഖനം
കനത്ത മഴ: കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി