അനുബന്ധ വാര്‍ത്തകള്‍
- ട്രെയിന്‍ യാത്രയ്ക്കിടെ എലി കടിച്ച യാത്രക്കാരിക്ക് 20,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്
- അപകടത്തിൽ പരുക്കേറ്റ കുട്ടിക്ക് 1.2 കോടി നഷ്ടപരിഹാരം നൽകാൻ വിധി
- ടിപ്പർ ലോറി ഇടിച്ചു ഡോക്ടർ മരിച്ച സംഭവത്തിൽ 64.33 ലക്ഷം രൂപയുടെ നഷ്ടപരിഹാരം
- തേനീച്ചയും കടന്നലും കുത്തി മരിച്ചാല്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം; തീരുമാനവുമായി മന്ത്രിസഭ
- ഹര്‍ത്താല്‍ അക്രമങ്ങള്‍; പോപ്പുലര്‍ ഫ്രണ്ട് അഞ്ച് കോടി ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കെ.എസ്.ആര്.ടി.സി.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വീട് തകർന്നതിനു രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം
മലപ്പുറം: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു വീട് തകർന്നതിനു രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു. കഴിഞ്ഞ ഒക്ടോബർ പതിനഞ്ചിനാണ് ഇരിങ്ങാട്ടിരി നിലംപതി കോടാലിയിൽ ജയരാജന്റെ വീട്ടിലെ ഗാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചു വീട് പൂർണ്ണമായി തകർന്നത്.
ജയരാജൻ വെള്ളം തിളപ്പിക്കുന്നതിനിടെ റെഗുലേറ്ററിലേക്ക് തീ പടരുകയായിരുന്നു. ഉദ്ദേശം അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായിരുന്നു. ഇൻഷ്വറൻസ് കമ്പനിയാണ് തുക വീട്ടുടമയ്ക്ക് കൈമാറിയത്. നഷ്ടപരിഹാര തുകയുടെ ചെക്ക് എ.പി അനിൽ കുമാർ എം.എൽ.എ കൈമാറി. നാട്ടുകാർ മുൻകൈയെടുത്തതായിരുന്നു വീട് താത്കാലികമായി താമസയോഗ്യം ആക്കിയത്.