1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Garbage placed in road side rs 10,000 fine

റോഡരുകിലെ മാലിന്യ കൂമ്പാരം : ആറു പേർക്ക് പതിനായിരം രൂപാ വീതം പിഴ

Garbage
എറണാകുളം: റോഡരുകിലെ മാലിന്യ കൂമ്പാരത്തിനു ഉത്തരവാദികളാണെന്ന് കണ്ട് പഞ്ചായത്ത് അധികൃതർ  ആറു പേർക്ക് പതിനായിരം രൂപാ വീതം പിഴ വിധിച്ചു. കോട്ടയം - എറണാകുളം റോഡിൽ കുളത്തൂർ കവലയിലെ മിനി എം.സി.എഫിനടുത്തുള്ള മാലിന്യ കൂമ്പാരം നീക്കി പരിശോധിച്ചാണ് മാഞ്ഞൂർ പഞ്ചായത്ത് ഇത്തരമൊരു നടപടിയെടുത്തത്.
 
മണ്ണുമാന്തി യന്ത്രം, ടിപ്പർ എന്നിവ എത്തിച്ചു മാലിന്യ കൂമ്പാരം പരിശോധച്ചപ്പോൾ ലഭിച്ച തെളിവുകൾ വച്ചാണ് നടപടി എടുത്തത്. മാലിന്യം കൊണ്ട് പൊരുതി മുട്ടിയതോടെയാണ് അധികാരികൾ നടപടിക്കൊരുങ്ങിയത്. മാലിന്യ കൂടുകളിൽ നിന്ന് ആറു പേരുടെ വിലാസങ്ങളാണ് ലഭിച്ചത്. തുടർന്നാണ് ഇവർക്ക് പിഴ ഇട്ടത്.  
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
ഹോം നഴ്‌സിനെ പീഡിപ്പിച്ച സംഭവം : സ്ത്രീ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ