രാത്രിയിൽ ബ്രഹ്മപുരത്തേക്ക് മാലിന്യവുമായി 40 ലോറികൾ, തടഞ്ഞ് നാട്ടുകാർ

അഭിറാം മനോഹർ| Last Modified ശനി, 11 മാര്‍ച്ച് 2023 (08:49 IST)
ബ്രഹ്മപുരം മാലിന്യപ്ലാൻ്റിലുണ്ടായ തീപിടുത്തം കൊച്ചിയെ ശ്വാസം മുട്ടിക്കുന്നതിനിടെ കൊച്ചിയിൽ നിന്നും 40 ലോറികളിലായി ബ്രഹ്മപുരത്തെത്തിയ മാലിന്യലോറികളെ തടഞ്ഞ് നാട്ടുകാർ. പോലീസ് സംരക്ഷണത്തോടെയാണ് ലോറികൾ പ്ലാൻ്റിലെത്തിച്ചത്. പ്ലാൻ്റിൽ തീപിടിക്കാത്ത മറ്റ് സ്ഥലങ്ങളിൽ കൊണ്ടിടാനാണ് മാലിന്യമെത്തിച്ചത്.

അമ്പലമേട് ഭാഗത്തേക്ക് മാലിന്യം എത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം കാരണം സാധിച്ചിരുന്നില്ല. തുടർന്നാണ് മാലിന്യം ബ്രഹ്മപുരം ഭാഗത്തേക്ക് കൊണ്ടുവന്നത്. കോൺഗ്രസ് പ്രവർത്തകർ മാലിന്യ ലോറികൾ തടഞ്ഞെങ്കിലും പോലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കി. തീപിടുത്തം ഉണ്ടായ ശേഷം ആദ്യമായാണ് ജൈവമാലിന്യം പ്ലാൻ്റിലേക്ക് എത്തുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :