1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KSRTC to hike ticket prices for onam

ഓണമടക്കമുള്ള ഫെസ്റ്റിവൽ സീസണുകളിൽ 30 ശതമാനം വരെ നിരക്കുയർത്താനൊരുങ്ങി കെഎസ്ആർടിസി

KSRTC
ഓണം അടക്കമുള്ള ഉത്സവസീസണുകളില്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് കൊണ്ടുവരാനൊരുങ്ങി കെഎസ്ആര്‍ടിസി. അന്തര്‍ സംസ്ഥാന സര്‍വീസുകളിലാണ് ഓണത്തിന് ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത്. 30 ശതമാനം വരെയായിരിക്കും ടിക്കറ്റ് നിരക്ക് ഉയര്‍ത്തുക.
 
ഓഗസ്റ്റ്,സെപ്റ്റംബര്‍,ഒക്ടോബര്‍ മാസങ്ങളില്‍ ഉത്സവദിനങ്ങളിലായിരിക്കും ടിക്കറ്റ് വര്‍ധന. എക്‌സ്പ്രസ് മുതല്‍ മുകളിലേക്കുള്ള ബസുകളിലായിരിക്കും ടിക്കറ്റ് വര്‍ധന നിലവില്‍ വരുക. സിംഗില്‍ ബര്‍ത്ത് ടിക്കറ്റുകളുടെ നിരക്ക് 5 ശതമാനം വര്‍ധിപ്പിക്കും. ഉത്സവ ദിവസങ്ങളില്ലല്ലാത്ത സമയത്ത് 15 ശതമാനം നിരക്ക് കുറയും.
 
അടുത്ത ലേഖനം
ജൂലൈയിൽ ഇന്ത്യയാകെ തീർത്ഥയാത്ര നടത്താം, കേരളത്തിൽ നിന്നും പ്രത്യേക ട്രെയിനൊരുക്കി ഐആർസിടിസി