ദേശീയപതാക മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 15 ജൂലൈ 2022 (18:39 IST)
തൃപ്പൂണിത്തുറയിൽ ദേശീയപതാക മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. കിഴക്കമ്പലത്തെ ഷമീർ, ഇടുക്കിയിലെ മണി ഭാസ്കർ,തോപ്പുംപടിയിലെ സജാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ചയാണ് ഇരുമ്പനത്ത് ദേശീയപതാക മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും പതാക ആദരപൂർവം മടക്കിയെടുത്ത് മാറ്റുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.പ്രതികളെ തൃപ്പുണിത്തുറ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :