തുണിക്കട ഗോഡൗണിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

എ കെ ജെ അയ്യര്‍| Last Modified ശനി, 18 ജൂണ്‍ 2022 (19:25 IST)
മലപ്പുറം: തുണിക്കടയുടെ ഗോഡൗണിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മമ്പാട് ടൗണിലെ തുണിക്കടയുടെ ഗോഡൗണിലാണ് ഇന്ന് ഉച്ചയോടെ സംഭവം ഉണ്ടായത്. മലപ്പുറം ജില്ലക്കാരനായ ഇയാൾക്ക് അദ്ദേഹം 30 വയസ്സ് തോന്നിക്കും. ഇയാളുടെവിലാസം പുറത്തു വിട്ടിട്ടില്ല.

ഗോഡൗണിൽ ആരോ തൂങ്ങിമരിച്ചു എന്ന് ജീവനക്കാരിൽ ഒരാൾ പോലീസിനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞു പോലീസ് ഇൻസ്‌പെക്ടർ വിഷ്‌ണുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഗോഡൗണിന്റെ ഷട്ടർ തുറന്നെങ്കിലും മൃതദേഹം കണ്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ഉള്ളിലെ മുറിയിൽ നിലത്തു തുണികൾ കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം.

മരണം സംബന്ധിച്ച് സംശയം ഉണ്ടായതിനെ തുടർന്ന് കട ഉടമ ഉൾപ്പെടെ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :