അനുബന്ധ വാര്‍ത്തകള്‍
- വ്യാപാര ദ്രോഹ നടപടികളില്‍ പ്രതിഷേധം: സംസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം
- ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു; വൈദ്യുതി ഉല്പാദനത്തിന് ഇനിയുള്ളത് രണ്ടുമാസത്തേക്കുള്ള വെള്ളം
- Welfare Pension: ഇങ്ങനെ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇനി പെന്ഷന് കിട്ടില്ല ! അവസാന തിയതി ഇന്ന്
- മസാജിംഗ് പാർലറിൽ ലഹരി ഇടപാട് : യുവതി അറസ്റ്റിൽ
- കോഴിക്കോട് വാഹന പരിശോധന: പിഴയിനത്തിൽ 429500 ലഭിച്ചു
ആന്റണി രാജുവിനെ മാറ്റും; കെ.ബി.ഗണേഷ് കുമാര്‍ ഗതാഗതമന്ത്രിയാകും !
ജനാധിപത്യ കേരള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ബിയും മന്ത്രിസ്ഥാനം രണ്ടര വര്‍ഷം പങ്കുവെയ്ക്കാനാണ് നേരത്തെ ധാരണയായിരിക്കുന്നത്
പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത. ആന്റണി രാജുവിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി പകരം ഗണേഷ് കുമാറിനെ മന്ത്രിയാക്കാനാണ് ആലോചന. ആന്റണി രാജുവിന്റെ ഗതാഗതവകുപ്പാണ് ഗണേഷ് കുമാറിന് ലഭിക്കുക. നേരത്തെ ഗതാഗതവകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള അനുഭവസമ്പത്തും ഗണേഷ് കുമാറിനുണ്ട്.
ജനാധിപത്യ കേരള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ബിയും മന്ത്രിസ്ഥാനം രണ്ടര വര്‍ഷം പങ്കുവെയ്ക്കാനാണ് നേരത്തെ ധാരണയായിരിക്കുന്നത്. ജനാധിപത്യ കേരള കോണ്‍ഗ്രസുകാരനായ ആന്റണി രാജുവിന്റെ മന്ത്രിസ്ഥാനം വരുന്ന നവംബറില്‍ ഗണേഷ് കുമാറിന് കൈമാറേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഇടതുമുന്നണിയില്‍ ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട്.