1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Drugs, Palakkad, Kannur

മസാജിംഗ് പാർലറിൽ ലഹരി ഇടപാട് : യുവതി അറസ്റ്റിൽ

Drugs
പാലക്കാട്: മസാജ് കേന്ദ്രത്തിന്റെ മറവിൽ ലഹരി ഇടപാട് നടത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിനി ശില്പ ആണ് പാലക്കാട് ടൌൺ സൗത്ത് പോലീസിന്റെ പിടിയിലായത്.

അടുത്തിടെ 12 ഗ്രാമോളം വരുന്ന എം.ഡി.എം.എ യുമായി പിടിയിലായ കുനിശ്ശേരി, മഞ്ഞള്ളൂർ സ്വദേശികളെ ചോദ്യം ചെയ്തതിൽ നിന്നാണ് യുവതിയെ കുറിച്ചുള്ള വിവരം അറീഞ്ഞത്. ഇവരുടെ ഫോണിൽ നിന്ന് ശിൽപയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചു. ലഹരി കൈമാറുന്നത് കാത്തുനിന്നാണ് യുവതിയെ പിടികൂടിയത്.

വിവിധ ജില്ലകളിലെ മസാജിംഗ് കേന്ദ്രങ്ങളിൽ ഇവർ ജോലി ചെയ്തിട്ടുണ്ട്. ഈ സമയത്തെ പരിചയം ഇവർ മുതലാക്കുകയായിരുന്നു. പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ലഹരി ഇടപാടുകാരുടെ യുവതിക്ക് ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അടുത്ത ലേഖനം
കോഴിക്കോട് വാഹന പരിശോധന: പിഴയിനത്തിൽ 429500 ലഭിച്ചു