അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: ഇപ്പോ പെയ്യുന്നത് വെറും സാംപിള്‍ ! കാലവര്‍ഷത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ; റെഡ് അലര്‍ട്ട് തുടരുന്നു
- Kerala Weather: പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരും; ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യത
- പ്രളയ ഭീഷണി : സംസ്ഥാനത്ത് വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്; തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ്
- Kerala Weather: കലിയടങ്ങാതെ കാലവര്‍ഷം; അടുത്ത അഞ്ച് ദിവസം മഴ 'തുടരും'
- അറ്റകുറ്റപ്പണികളുടെ ഭാഗമായി വൈദ്യുതതടസ്സം, ഉപഭോക്താക്കൾക്ക് എസ്എംഎസ് വഴി കാര്യങ്ങൾ അറിയാം, രജിസ്റ്റർ ചെയ്യാൻ ചെയ്യേണ്ടത് ഇപ്രകാരം
സംസ്ഥാനത്തെ വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്; അതീവ ജാഗ്രത
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല
കോട്ടയം ജില്ലയിലെ മീനച്ചില്‍, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ ഓറഞ്ചും, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും നിലനില്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയിലെ കോന്നി സ്റ്റേഷന്, മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷന് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും കോഴിക്കോട് ജില്ലയിലെ കോരപ്പുഴയിലെ കുന്നമംഗലം സ്റ്റേഷന്, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയിലെ കല്ലേലി സ്റ്റേഷന്, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷന് എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.