1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rainfall in Kerala for next 5 days

Kerala Weather: കലിയടങ്ങാതെ കാലവര്‍ഷം; അടുത്ത അഞ്ച് ദിവസം മഴ 'തുടരും'

കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മെയ് 30 വരെ മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്

Kerala Weather
Kerala Weather: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരും. പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമാകാന്‍ സാധ്യത. മാറാത്തവാഡക്കു മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. മെയ് 27 ഓടെ മധ്യ പടിഞ്ഞാറന്‍ - വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യത. ഇവയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് മഴ തുടരും. ഇന്ന് (മെയ് 26) ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 26 മുതല്‍ 30 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുന്നു. നാളെ (മെയ് 27) കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്. വടക്കന്‍ ജില്ലകളില്‍ ഇന്ന് രാത്രി മഴ ശക്തമായി തുടരും. 
 
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മെയ് 30 വരെ മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തുക. 
About Writer
രേണുക വേണു
അടുത്ത ലേഖനം
'പ്രിന്‍സ് ആന്റ് ഫാമിലി'യെ പുകഴ്ത്തിയുള്ള അഭിപ്രായം; ആരോപണ വിധേയനായ നടനെ ന്യായീകരിച്ചിട്ടില്ലെന്ന് ബേബി