1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso, Madrasa, Manjeri

പോക്സോ കേസിൽ മദ്രസാ അധ്യാപകന് 7 വർഷം കഠിനതടവ്

Pocso
മലപ്പുറം: പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കോടതി മദ്രസാ അധ്യാപകന് 7 വർഷം കഠിനതടവ് വിധിച്ചു. മഞ്ചേരി പെരിന്താറ്റിരി കൊഴിഞ്ഞിൽ തേറമ്പൻ അബൂബക്കറിനെയാണ് മഞ്ചേരി പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.

2016 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ കുട്ടിയെ പീഡിപ്പിച്ചു എന്നാണു പരാതി. കേസിൽ ഏഴു വർഷം കഠിന തടവിനൊപ്പം ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. ചൈൽഡ് ലൈൻ നിർദ്ദേശം അനുസരിച്ചായിരുന്നു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. 
അടുത്ത ലേഖനം
കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു