1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Fire on ship still 20 hours after it caught fire

കപ്പലില്‍ തീ പിടിച്ചിട്ട് 20 മണിക്കൂര്‍ കഴിഞ്ഞിട്ടും നിയന്ത്രിക്കാന്‍ കഴിയുന്നില്ല; ഉള്ളത് 2000ടണ്‍ എണ്ണ

അതേസമയം കപ്പലില്‍ നിന്ന് എണ്ണ പടരുന്നത് തടയാന്‍ ഡച്ച് കമ്പനി എത്തും. കപ്പല്‍ ചെരിഞ്ഞു തുടങ്ങിയതായി റിപ്പോര്‍ട്ട് ഉണ്ട്.

കപ്പലിൽ തീപിടുത്തം,കടലിൽ കപ്പലിന് തീപിടിച്ചു,കേരള ചരക്കുകപ്പൽ അപകടം,ചരക്കുകപ്പലിൽ തീപിടുത്തം,Kerala cargo ship fire,Cargo ship catches fire at sea,Ship fire off Kerala coast,Kerala shipping accident
സിംഗപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503 എന്ന കപ്പലിലുണ്ടായ തീ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. നാവികസേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അതേസമയം കപ്പലില്‍ നിന്ന് എണ്ണ പടരുന്നത് തടയാന്‍ ഡച്ച് കമ്പനി എത്തും. കപ്പല്‍ ചെരിഞ്ഞു തുടങ്ങിയതായി റിപ്പോര്‍ട്ട് ഉണ്ട്.
 
പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാവികരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. കപ്പലിന്റെ മധ്യഭാഗത്താണ് തീപിടുത്തം രൂക്ഷമായത്. കപ്പല്‍ പത്തു മുതല്‍ 15 ഡിഗ്രി ചരിഞ്ഞതിനാല്‍ കൂടുതല്‍ കണ്ടെയ്‌നറുകളും കടലില്‍ പതിച്ചിട്ടുണ്ട്. അതേസമയം കാണാതായ നാല് നാവികര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 
 
കപ്പലില്‍ നിന്ന് ആറു നാവികരെയാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ചൈനീസ് പൗരന് 40% വും ഇന്തോനേഷ്യന്‍ പൗരന് 30 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ നില തൃപ്തികരം എന്നാണ് വിവരം.
അടുത്ത ലേഖനം
ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത