1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Fire breaks out while burning garbage

മാലിന്യം കത്തിക്കുന്നതിനിടെ തീപിടുത്തം, പാങ്ങോട് പോലീസ് സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു

Fire breaks out while burning garbage
തിരുവനന്തപുരം: പാങ്ങോട് പോലീസ് സ്റ്റേഷനില്‍ മാലിന്യം കത്തിക്കുന്നതിനിടെ തീപിടുത്തം. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം.
 
നാട്ടുകാരും പോലീസും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. സ്റ്റേഷന് സമീപമുള്ള ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു. 15 ബൈക്കുകളും ഒരു ഓട്ടോയുടെ ഒരു ഭാഗവും കത്തിനശിച്ചു. അപകടങ്ങളില്‍ പെടുന്നതും മോഷ്ടിക്കപ്പെട്ടതുമായ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന ഭാഗത്താണ് തീ പടര്‍ന്നത്.
അടുത്ത ലേഖനം
ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾക്കടലിനും മുകളിൽ ന്യൂനമർദ്ദം, കേരളത്തിൽ മഴയെത്തും