അനുബന്ധ വാര്‍ത്തകള്‍
- മെഡിക്കല്‍ കോളേജില്‍ ഇന്നു മുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം; ഈ സേവനങ്ങളെ ബാധിക്കില്ല
- താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ: പ്രധാനമന്ത്രി മോദിക്ക് ക്ഷണം, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പങ്കെടുക്കും
- മാളില്‍ വെച്ച് എസ്എഫ്ഐക്കാര്‍ ആക്രമിച്ചു; പിന്നാലെ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്
- പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ ഇളവ് നല്‍കില്ല; ജുവനൈല്‍ നടപടി നേരിടേണ്ടിവരുമെന്ന് എംവിഡി
- പകല്‍ 10 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ശ്രദ്ധിക്കുക
Congress: കോണ്‍ഗ്രസിന്റെ എല്ലാ സിറ്റിങ് എംഎല്‍എമാരും വീണ്ടും മത്സരിക്കും
ഈ മാസം അവസാനത്തോടെയായിരിക്കും കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം
Congress: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ ആദ്യ യോഗം ഇന്ന് കെപിസിസി ആസ്ഥാനത്ത് ചേരും.
തിരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രചരണ സമിതി കണ്‍വീനര്‍ ഷാഫി പറമ്പില്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
ഈ മാസം അവസാനത്തോടെയായിരിക്കും കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം. എല്ലാ സിറ്റിങ് എംഎല്‍എമാരും വീണ്ടും മത്സരിക്കും. പാലക്കാട് പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിക്കും. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് പാലക്കാട് എംഎല്‍എ. 21 സീറ്റുകളാണ് കോണ്‍ഗ്രസിനു കഴിഞ്ഞ തവണ കിട്ടിയത്. ഇതില്‍ രാഹുല്‍ ഒഴികെ 20 സിറ്റിങ് എംഎല്‍എമാരും വീണ്ടും ജനവിധി തേടും.