1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Low pressure building over bay of bengal, rain expect in Kerala

ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾക്കടലിനും മുകളിൽ ന്യൂനമർദ്ദം, കേരളത്തിൽ മഴയെത്തും

Kerala Weather
തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തിലും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഫെബ്രുവരി 17-ഓടെ ശക്തിപ്രാപിക്കുന്ന ഈ ന്യൂനമര്‍ദ്ദം ശ്രീലങ്കന്‍ തീരം ലക്ഷ്യമാക്കി നീങ്ങാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഫെബ്രുവരി 20 മുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്.
 
കിഴക്കന്‍ കാറ്റ് അനുകൂലമാകുന്നതോടെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മേഘാവൃതമായ അന്തരീക്ഷവും നേരിയ മഴയും അനുഭവപ്പെടാം. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഫെബ്രുവരി 18 മുതല്‍ 22 വരെ സംസ്ഥാനത്ത് തണുത്ത കാലാവസ്ഥ നിലനില്‍ക്കാനും സാധ്യതയുണ്ട്. ശ്രീലങ്കയുടെ തെക്കന്‍ ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും പ്രാദേശിക പ്രളയത്തിനും സാധ്യതയുള്ളതിനാല്‍, അവിടെ ലഭിക്കുന്ന മഴയുടെ തോതും കാറ്റിന്റെ ദിശയും കേരളത്തിലെ കാലാവസ്ഥയെയും ബാധിക്കും.
 
മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
 
ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കന്‍ തീരങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ ഫെബ്രുവരി 16 മുതല്‍ 19 വരെ മത്സ്യബന്ധനത്തിന് പോകുന്നത് നിരോധിച്ചു.
അടുത്ത ലേഖനം
വിനോദസഞ്ചാര മേഖലയിൽ കേരളത്തിന് സർവകാല റെക്കോഡ്; 2025-ൽ എത്തിയത് രണ്ടരക്കോടിയിലധികം സഞ്ചാരികളെന്ന് മുഹമ്മദ് റിയാസ്