1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. കേരള വാര്‍ത്ത
  6. father , rapping, thriisur, child

വൈദികന്‍ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു

വൈദികന്‍
വൈദികന്‍ കുട്ടിയെ പീഡിപ്പിച്ചു. തൃശൂരിലെ ഒല്ലൂര്‍ തൈക്കാട്ടുശേരി സെന്റ് പോള്‍സ് പള്ളി വികാരി ഫാദര്‍ രാജു കൊക്കന്‍ ആണ് ഒമ്പതു
 
വയസുകാരിയെ ലൈംഗികമായി ഉപയോഗിച്ചത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്.

കഴിഞ്ഞ ഏപ്രില്‍ 8, 11, 24 തീയതികളില്‍ പവപ്പെട്ട വീട്ടിലെ കുട്ടിയെ കുര്‍ബാനയ്ക്ക് വസ്ത്രം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. വൈദികന്‍ പെണ്‍കുട്ടിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു. പിന്നീട് ചിത്രം
മൊബൈലില്‍ പകര്‍ത്തി. അതിനുശേഷം 11നും 24നും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

തുടര്‍ന്ന് കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും മാതാപിതാക്കള്‍ വനിതാ സെല്ലിലറിയിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. വൈദികനായി പൊലീസ് തെരച്ചില്‍ തുടങ്ങി.
About Writer
jibin