അനുബന്ധ വാര്‍ത്തകള്‍
- പീഡനശ്രമം: പൂജാരിക്ക് 8 വർഷം കഠിന തടവ്
- മലിനീകരണ നിയന്ത്രണ ബോർഡ് വ്യാജ സർട്ടിഫിക്കറ്റ് തട്ടിപ്പ് : പ്രതി പിടിയിൽ
- സ്വർണാഭരണ മോഷണം : ക്ഷേത്ര ശാന്തിക്കാരൻ അറസ്റ്റിൽ
- പതിനഞ്ചുകാരിയെ പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ
- തമിഴ് പീരീഡ് ഡ്രാമയില്‍ നടന് ഗുരു തോമസന്ദരവും,ഏഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം
ശാന്തി നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റ് : നാല് പേർക്ക് തടവ് ശിക്ഷ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ശാന്തി നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തിൽ കോടതി നാല് പേർക്ക് തടവ് ശിക്ഷ വിധിച്ചു. കോട്ടയം വടയാർ സ്വദേശി സുമോദ്, വാഴപ്പള്ളി സ്വദേശികളായ ബിനുമോൻ, ദിലീപ് കുമാർ, തൃശൂർ മതിലകം സ്വദേശി വിപിൻദാസ് എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്.
2008 ഫെബ്രുവരിയിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ താത്കാലിക ശാന്തി നിയമനത്തിന് ഇവർ ശാന്തിമാരാണെന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. പ്രതികൾക്ക് തിരുവനന്തപുരം വിജിലൻസ് കോടതി ഒരു വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. കേസിലെ മറ്റു രണ്ടു പ്രതികളെ വെറുതെവിട്ടു.